2016 ജൂലൈ 7, വ്യാഴാഴ്‌ച

പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ല, ഗ്രൂപ്പ് കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടി വിടാം: രാഹുല്‍ ഗാന്ധി



#TheIndianTelegram
പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. പാര്‍ട്ടിയാണ് വലുത്, അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്നും ഗ്രൂപ്പ് കളിക്കണമെന്നുള്ളവര്‍ക്ക് പാര്‍ട്ടി വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ പിന്തുണച്ചും രാഹുല്‍ രംഗത്തെത്തി. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ഗാന്ധി നടത്തിയ പ്രത്യേക കൂടികാഴ്ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും. കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെയ്പ് അവസാനിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.

പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 15 റഖബ്ഗഞ്ച് റോഡിലെ ‘യുദ്ധമുറി’യിലാണു യോഗം നടന്നത്. കുറച്ചുനാളായി കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുന്‍പു 99 സൗത്ത് അവന്യുവായിരുന്നു പാര്‍ട്ടി ‘വാര്‍ റൂം.’ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുത്തത്.

Read More at :TheIndianTelegram

ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം; എന്‍എസ്ജി സംഘം ബംഗ്ലാദേശിലേക്ക്


#TheIndianTelegram

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടു ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇന്ത്യയുടെ ദേശീയ സുരക്ഷ സേന (എന്‍എസ്ജി)യുടെ പ്രത്യേക സംഘം ബംഗ്ലാദേശിലേക്ക് പോകും. ഇതിനായി ബംഗ്ലാദേശ് സര്‍ക്കാരിന്റെ അനുമതി സംഘത്തിനു ലഭിച്ചു. ഭീകരാക്രമണമുണ്ടായ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ഭീകരാക്രമണമുണ്ടായ സ്പാനിഷ് കഫേ, കിഷോര്‍ഗഞ്ചിലെ ഈദ് പ്രാര്‍ഥനാ കൂട്ടായ്മ നടന്ന സ്ഥലം എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിക്കുക. വിശദമായ അന്വേഷണത്തിനൊപ്പം ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ബംഗ്ലാദേശിനൊപ്പം ഇന്ത്യയും നിലകൊള്ളുമെന്ന സന്ദേശവുമെത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംഘം പുറപ്പെടും. ഭീകരപ്രവര്‍ത്തനം നേരിടാന്‍ 1984ലാണ് ഇന്ത്യ എന്‍എസ്ജിക്കു രൂപം കൊടുത്തത്.

തലസ്ഥാന നഗരമായ ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ 20 വിദേശികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. കിഷോര്‍ഗഞ്ചില്‍ രാജ്യത്തെ ഏറ്റവും വലിയ ഈദ് പ്രാര്‍ഥനാ കൂട്ടായ്മയുടെ പ്രവേശന കവാടത്തില്‍ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സ്പാനിഷ് കഫേയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Read More at :TheIndianTelegram

2016 ജൂലൈ 6, ബുധനാഴ്‌ച

പ്രേക്ഷകരുടെ സുൽത്താൻ; മനം നിറച്ച് സൽമാൻ ,റിവ്യു വായിക്കാം

ഗോദയിലല്ല ജീവിതത്തോടാണ് സുൽത്താൻ മത്സരിക്കുന്നത്. കാളക്കൂറ്റന്റെ ചൂടും ചൂരും വാശിയുമുള്ള ഒരു സുൽത്താൻ. ഇടയ്ക്ക് അയാൾ നമ്മെ ആവേശത്തേരിലേറ്റും, പിന്നെ വികാരഭരിതരാക്കും ഇടയ്ക്കു ആർത്തു ചിരിപ്പിക്കും. എങ്കിലും ഒന്നുറപ്പ്, സിനിമ കണ്ടിറങ്ങുമ്പോൾ സുൽത്താൻ നിങ്ങളുടെ നെഞ്ചോടു ചേർന്നിട്ടുണ്ടാകും. വിജയ പരാജങ്ങൾക്കിടയിലെ ഒരു ഗുസ്തിക്കാരന്റെ ജീവിതത്തിലേക്കാണു അലി അബ്ബാസ് സഫർ നമ്മെ കൊണ്ടു പോകുന്നത്.


ആക്ഷനും പ്രണയവും വികാരങ്ങളും സമം ചേർന്ന സൂപ്പർ ബ്ലോക്‌ബ്ലസ്റ്റർ ചിത്രം. ഇങ്ങനെ വിശേഷിപ്പിക്കാം സുൽത്താനെ . 170 മിനിട്ട് ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിക്കലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നില്ല. കഥയിലെ മികവും തിരക്കഥയുടെ കെട്ടുറപ്പുമാണ് പ്രേക്ഷകന്റെ സുല്‍ത്താനായി ഈ ചിത്രത്തെ മാറ്റുന്നത്

Read Full Story At: Manoramaonline

ആക്ഷന്‍ തരംഗമായി സൊണാക്ഷിയുടെ അകീരാ

സൊണാക്ഷി സിന്‍ഹ നായികാ വേഷത്തിലെത്തുന്ന അകീരയുടെ ട്രൈലര്‍ പുറത്തിറങ്ങി. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മികച്ച സംഘട്ടനരംഗങ്ങള്‍ സൊണാക്ഷി കാഴ്ച വയ്ക്കുന്നുണ്ട്.

പ്രശസ്ത തമിഴ് സംവിധായകന്‍ എ. ആര്‍ മുരുഗദോസിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് അകീരാ. കൊങ്കണ സെന്‍ ശര്‍മ, അനുരാഗ് കശ്യപ്തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 

More At : Youtube

ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും

ഒരാഴ്ച മുമ്പാണ് ഹോളിവുഡ് ചിത്രം ബെവാച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഉള്‍പ്പടുത്തിയായിരുന്നില്ല ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍. എന്നാലിപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും മോഷന്‍ പോസ്റ്ററിലുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം കൂടിയാണിത്. നെഗറ്റീവ് റോളിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്.

Read more at: FilmiBeat

ശ്രിയ ശരണിന്റെ തിരിച്ച് വരവ്, ചിമ്പുവിന്റെ നായികയായി!!

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍ബനാവന്‍ അശരദവന്‍ അടങ്കാദവന്‍ എന്ന ചിത്രത്തിലൂടെ ശ്രിയ ശരണ്‍ കോളിവുഡിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നു. ചിമ്പുവിന്റെ നായിക വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് തിരിച്ച് വരവ്. കാര്‍ത്തിയുടെ തോഴ എന്ന ചിത്രത്തിലാണ് ശ്രിയ ശരണ്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ ശ്രിയ നായികയാകുന്നുവെന്നതിനോട് സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രിയ യാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞത്. മൂന്ന് ലുക്കുകളിലാണ് ചിമ്പു ചിത്രത്തിലെത്തുന്നത്. ഉടന്‍ തന്നെ ചിമ്പുവിന്റെ മൂന്ന് ലുക്കുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പറയുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിഞ്ഞത്. മൈസൂറും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

More News At: filmibeat

നികുതി വെട്ടിപ്പ്: ലയണല്‍ മെസിക്ക് 21 മാസത്തെ തടവുശിക്ഷ

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും തടവുശിക്ഷ. സ്‌പെയിനിലെ നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്പാനിഷ് കോടതിയുടെതാണ് ഉത്തരവ്. മെസി 14 കോടിയും പിതാവ് 11 കോടി പിഴ അടയ്ക്കണം. 53 ലക്ഷം ഡോളര്‍ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് പ്രോസിക്യൂഷന്‍ വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിഭാഗം വക്താവ് പറഞ്ഞു.

കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ലയണൽ മെസ്സിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.ജയില്‍ ശിക്ഷ അനുഭവിക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌പെനിലെ നിയമമനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷകള്‍ക്ക് തടവില്‍ ഇളവ് ലഭിക്കും. ഇതിനായി സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. നികുതിവെട്ടിപ്പു നടത്തിയതിന്റെ പേരിൽ ആരോപണമുയർന്നതോടെ മെസ്സിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്‌പെയിനിലെ നികുതി വകുപ്പിൽ അടച്ചിരുന്നു. ഫുട്ബോൾ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തിൽ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണവേളയിൽ മെസ്സി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Read More At : The Indian Telegram