| #TheIndianTelegram |
സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ഗാന്ധി നടത്തിയ പ്രത്യേക കൂടികാഴ്ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും. കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെയ്പ് അവസാനിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.
പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 15 റഖബ്ഗഞ്ച് റോഡിലെ ‘യുദ്ധമുറി’യിലാണു യോഗം നടന്നത്. കുറച്ചുനാളായി കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുന്‍പു 99 സൗത്ത് അവന്യുവായിരുന്നു പാര്‍ട്ടി ‘വാര്‍ റൂം.’ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുത്തത്.
Read More at :TheIndianTelegram
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ