സെന്റര്‍ കോര്‍ട്ടില്‍ ആദ്യമൊന്ന് വിറച്ചുപോയ റോജര്‍ ഫെഡറര്‍ പിന്നെ ഉശിരോടെ തിരിച്ചുവന്നു. വിംബിള്‍ഡണ്‍ ടെന്നിസിന്റെ സെമിയില്‍ പ്രവേശിച്ചു.കരിയറിലെ ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ ഒന്ന് കണ്ട പുരുഷന്മാരുടെ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഒന്‍പതാം സീഡ് മരിന്‍ സിലിച്ചിനെയാണ് ഏഴ് വട്ടം കിരീടം ചൂടിയ ഫെഡറര്‍ മറികടന്നത്. സ്‌കോര്‍: 6-7 (4), 4-6, 6-3, 7-6 (9), 6-3
നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ തോറ്റു പുറത്തായതോടെ ഇക്കുറി ഫെഡറര്‍ കിരീടം ചൂടാനുള്ള സാധ്യത ഏറെയാണെന്ന് കല്‍പിക്കപ്പെട്ടിരുന്നു.എന്നാല്‍, മുന്‍ ചാമ്പ്യനെ സിലിച്ച് ശരിക്കും വിറപ്പിക്കുന്നതാണ് കോര്‍ട്ടില്‍ കണ്ടത്. തന്റെ പരിചയസമ്പത്ത് കൈമുതലാക്കിയാണ് ഫെഡറര്‍ രണ്ട് സെറ്റില്‍ രക്ഷപ്പെട്ടത്.
ഫെഡററുടെ പതിനൊന്നാം വിംബിള്‍ഡണ്‍ സെമിയാണിത്. സെമിയില്‍ കാനഡയുടെ മിലോസ് റാവോനിച്ചാണ് ഫെഡററുടെ എതിരാളി. ആറാംസീഡായ റാവോനിച്ച് ഇരുപത്തിയെട്ടാം സീഡായ അമേരിക്കക്കാരന്‍ സാം ക്വെറിയെ രണ്ടിനെതിരെ മൂന്ന് സെറ്റിന് തോല്‍പിച്ചാണ് ആറാം സീഡ് റാവോനിച്ച് സെമിയില്‍ എത്തിയത്
Read More News At : Mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ